'ശബരിയെ ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതാധികാരമുള്ളയാള്‍'; വി ഡി സതീശന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 08:52 PM  |  

Last Updated: 19th July 2022 08:52 PM  |   A+A-   |  

satheesan

വിഡി സതീശന്‍ , ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ്. ശബരീയെ ജയിലിലടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തി. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതാധികാരമുള്ളയാള്‍ ആണെന്നും സതീശന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസ് മറയ്ക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ചെയ്തു. എന്തുചെയ്താലും ഭൂമി ഉരുണ്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 15 മിനിട്ട് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ സര്‍ക്കാര്‍ കോടതിയെ കൂടി കബളിപ്പിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമവിരുദ്ധ അറസ്റ്റും. പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കേരളം 'ബനാന റിപ്പബ്ലിക്', മുഖ്യമന്ത്രി ഭീരു; കെ എസ് ശബരീനാഥന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ