അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 07:26 PM  |  

Last Updated: 29th July 2022 07:39 PM  |   A+A-   |  

Dileep

ദിലീപ്/ ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യം. അപേക്ഷയില്‍ അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

നാല് ആവശ്യങ്ങളാണ് ദിലീപ് അപേക്ഷയില്‍ പറയുന്നത്. ഇന്ന് വെകീട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ ഫയല്‍ ചെയ്തത്. വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയില്‍ പറയുന്നത്.

അപേക്ഷയില്‍ അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴില്‍ പരമായ എതിര്‍പ്പുമുള്ളതിനാല്‍ തന്നെ ഈ കേസില്‍പ്പെടുത്തിയതാണെന്നും ദിലീപ് പറയുന്നു. ഇരുവര്‍ക്കും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്മൃതിയുടെ മകൾ ബാർ നടത്തിയെന്ന ആരോപണം; ട്വീറ്റുകൾ  24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ