വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 05:39 PM  |  

Last Updated: 29th July 2022 05:39 PM  |   A+A-   |  

siby

സിബി

 

തൃശൂര്‍: ചെമ്പുക്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍.അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സിബി (34) ആണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ ഇറക്കി. മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ ഓട്ടോറിക്ഷ അവിടെ നിര്‍ത്തി. പിന്നിലെ സീറ്റിലേക്ക് മാറിയിരുന്ന് കുട്ടിയെ നോക്കി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  ഇതിന് മുന്‍പും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണ ഹര്‍ജി കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ