മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും; അരിപ്പാറയിലും തുമരംപാറയിലും മലവെള്ളപ്പാച്ചില്‍; ഉരുള്‍ പൊട്ടിയതായി സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 07:02 PM  |  

Last Updated: 30th July 2022 07:07 PM  |   A+A-   |  

rain_new

തുമരംപാറയിലെ മലവെള്ളപ്പാച്ചില്‍/ ടിവി ദൃശ്യം

 

കോഴിക്കോട്: മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഉച്ചക്ക് ശേഷമാണ് മഴയോയൊപ്പം മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്. 

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോട്ടയം ജില്ലയിലെ എരുമേലിയിലും കനത്ത മഴ തുടരുകയാണ്. തുമരംപാറ മേഖലയില്‍ മലവെള്ളപ്പാച്ചിലാണ്. 

തുമരംപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. സമീപത്തെ റോഡുകളില്‍ വെള്ളം കയറി. കൊപ്പം തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. 

ഒട്ടേറെ കൃഷി നശിച്ചു. റോഡുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം പുറപ്പെടുവിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കാലവര്‍ഷം വീണ്ടും കനക്കുന്നു; തിങ്കളാഴ്ച മുതല്‍ തീവ്ര മഴ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ