സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണം എവിടെ? പെന്‍ ഡ്രൈവില്‍ ശാസ്ത്രീയ പരിശോധന വേണം: കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 03:33 PM  |  

Last Updated: 02nd June 2022 03:33 PM  |   A+A-   |  

dileep

ദിലീപ്/ ഫയൽ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവുകളായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് വിചാരണക്കോടതി. ഇതിലുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം എവിടെയെന്ന് കോടതി ആരാഞ്ഞു.

സംഭാഷണങ്ങള്‍ പെന്‍ഡ്രൈവിലേക്കു മാറ്റിയ തീയതികള്‍ പ്രധാനമെന്ന് കോടതി അഭിപ്രായപ്പെട്ടു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു. പഴയ രേഖകള്‍ ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നത്. ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസനെ കണ്ടെന്നു പറയുന്ന ദിവസം താന്‍ കോവിഡ് ബാധിതന്‍ ആയിരുന്നെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിജയ് ബാബു നടിയെ കാണാന്‍ ശ്രമിക്കരുത്; അറസ്റ്റ് വിലക്കു തുടരും: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ