ആവേശത്തില്‍ ഗുരുവായൂരിലെ ഥാര്‍ ലേലം; ഉറപ്പിച്ചത് 43 ലക്ഷത്തിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 11:45 AM  |  

Last Updated: 06th June 2022 11:51 AM  |   A+A-   |  

thar_in_guruvayur

മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്. 

15 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. പുനര്‍ ലേലത്തില്‍ 14 പേരാണ് പങ്കെടുത്തത്. കാര്‍ ലേലത്തില്‍ പിടിച്ചയാള്‍ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്‌ക്കേണ്ടതാണ്. 

ഇന്നു നടന്ന പുനര്‍ ലേലം ഗുരുവായൂര്‍ ഭരണ സമിതി അംഗീകരിക്കണം. തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ അനുമതി കൂടി ലഭിക്കുന്നതോടെയാണ് ഥാര്‍ കാര്‍ ലേലത്തില്‍ പിടിച്ച വിഘ്‌നേഷിന് കരസ്ഥമാക്കാനാകുക. മഹീന്ദ്ര കമ്പനിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് ഥാര്‍ കാര്‍ കാണിക്കയായി സമര്‍പ്പിച്ചത്. 

നേരത്തെ നടന്ന ലേലത്തില്‍ അമാല്‍ മുഹമ്മദ് എന്നയാള്‍ 15 ലക്ഷവും 10,000 രൂപയും നല്‍കി കാര്‍ ലേലത്തില്‍ പിടിച്ചിരുന്നു.  ഇതിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. 


 

ഈ വാർത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ ഓഫീസില്‍‌ ഇനി കടലാസ് രസീതില്ല; അടുത്ത മാസം മുതൽ മൊബൈലില്‍  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ