മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍; വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 07:20 AM |
Last Updated: 07th June 2022 07:20 AM | A+A A- |

ഹൈക്കോടതി, വിജയ് ബാബു/ ഫയല്‍
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിക്ക് മുൻപിൽ. വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ നടൻ സൈജു കുറുപ്പിനെ തിങ്കളാഴ്ച പൊലീസ് ചോദ്യം ചെയ്തു. 39 ദിവസം കഴിഞ്ഞാണ് വിദേശത്ത് നിന്ന് വിജയ് ബാബു കേരളത്തിലേക്ക് തിരിച്ചെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസരം നിഷേധിച്ചതോടെ പരാതി നൽകുകയായിരുന്നു എന്നുമാണ് വിജയ് ബാബുവിൻറെ വാദ0. പരിക്കേൽപിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിക്കുന്നു. ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞു.
മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോർജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തി. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയി.
ഈ വാർത്ത കൂടി വായിക്കൂ
രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് 68കാരൻ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ