സ്വപ്‌ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍; ഫ്ലാറ്റും ഓഫീസും പൊലീസ് വലയത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 10:48 AM  |  

Last Updated: 10th June 2022 10:48 AM  |   A+A-   |  

swapna suresh

സ്വപ്‌ന സുരേഷ്

 

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സ്വപ്‌ന സുരേഷ് കര്‍ശന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്‌നയുടെ ഫ്ലാറ്റിനും ഓഫീസിനും ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്വപ്‌നയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന കോടതിയെ സമീപിച്ചിരുന്നു. സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജി കോടതി 13ലേക്ക മാറ്റി.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയതിന്റെ ശബ്ദരേഖ ഇന്ന് സ്വപ്‌ന സുരേഷ് പുറത്തുവിടും. വൈകീട്ട് മൂന്നുമണിക്കാണ് ശബ്ദരേഖ പുറത്തുവിടുക. പാലക്കാട് വെച്ച് വാര്‍ത്താസമ്മേളനം നടത്തിയാകും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പ് പരസ്യമാക്കുകയെന്നും അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷാജ് കിരണിന്റെ ശബ്ദരേഖ വൈകീട്ട് മൂന്നിന് പുറത്തുവിടും: സ്വപ്‌നയുടെ അഭിഭാഷകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ