വെള്ളത്തില്‍ കോളിഫോം, അരിയില്‍ ചത്ത പ്രാണിയുടെ അവശിഷ്ടം; കായംകുളം സ്‌കൂളിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 09:15 AM  |  

Last Updated: 11th June 2022 09:15 AM  |   A+A-   |  

food

പ്രതീകാത്മക ചിത്രം


കായംകുളം: കായംകുളം പുത്തൻ റോഡ് യുപി സ്‌കൂളിൽ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. 

അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പബ്ലിക് ഹെൽത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചത്. ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇതേ തുടർന്ന് വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശം നൽകി. 26 കുട്ടികൾക്കാണ് കായംകുളം പുത്തൻ റോഡ് യുപി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. കുട്ടികളുടെ സാംപിളുകളിൽ ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലവും പുറത്ത് വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ ശ്വാസം ബാക്കിയുണ്ടാവില്ല'; മാധ്യമപ്രവർത്തകന് പിണറായിയുടെ അടുത്ത ബന്ധുവിന്റെ ഭീഷണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ