'സുധാകര മോഡല്‍ ഭീകര പ്രവര്‍ത്തനം'; രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 09:23 PM  |  

Last Updated: 14th June 2022 09:23 PM  |   A+A-   |  

p jayarajan

പി ജയരാജന്‍ / ഫയല്‍ ചിത്രം

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ഉണ്ടായത് സാധാരണ ഗതിയിലുള്ള പ്രതിഷേധമല്ല, സുധാകര മോഡല്‍ ഭീകര പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യില്‍ ആയുധമില്ലെന്ന് മനസ്സിലാക്കിയാണ് ആക്രമണം ഉണ്ടായത്. ഇത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തനിയെ തോന്നി ചെയ്തതല്ല, മറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദ്ദേശമനുസരിച്ച് നടത്തിയ ആസൂത്രിതമായ ആക്രമണമാമെന്നും ഭീകരന്മാരാണ് വിമാനത്തില്‍ കയറി ഇതുപോലെയുള്ള ആക്രമണം നടത്താറുള്ളതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുമ്പോള്‍ ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുക സ്വാഭാവികമാണ്. എന്നാല്‍ അതിനെ മുതലെടുത്തുകൊണ്ട് നാട്ടില്‍ കലാപമുണ്ടാക്കുവാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു. 

കെപിസിസി പ്രസിഡന്റ് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ജനങ്ങളെ ഇളക്കിവിടുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുപ്രചരണങ്ങള്‍ ശക്തമായ നിലയില്‍ പ്രതിരോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
 

 

ഈ വാര്‍ത്ത കൂടി വായിക്കാം പ്രതിപക്ഷ പ്രതിഷേധങ്ങളെ ചെറുക്കാന്‍ എല്‍ഡിഎഫ്; 21ന് ജില്ലകളില്‍ റാലിയും പൊതുയോഗങ്ങളും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ