ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ താന്‍ വളര്‍ന്നോ?; സ്വപ്‌നയുടെ ആരോപണത്തില്‍ ലോജിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 11:00 AM  |  

Last Updated: 16th June 2022 11:01 AM  |   A+A-   |  

sree

ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞത് അസംബന്ധമെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണമാണ്. സ്വപ്‌ന ആരോപിച്ചതുപോലെ ഷാര്‍ജയില്‍ ഒരു കോളജ് ഇല്ലെന്നും അതിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഷാര്‍ജ ഷെയ്ഖിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈവശമില്ല. ഇരുവരുമായി വ്യക്തിപരമായി ഒരു ബന്ധവുമില്ല. ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ താന്‍ വളര്‍ന്നോ?. കൈക്കൂലി നല്‍കിയെന്ന സ്വപ്‌നയുടെ പരാമര്‍ശത്തില്‍ യാതൊരു ലോജിക്കുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ വിശദമായി മൊഴി എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അവര്‍ പറഞ്ഞത് തീര്‍ത്തും തെറ്റാണ്. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നറിയില്ല. മാധ്യമങ്ങള്‍ ഇതൊക്കെ മനസിലാക്കി വീണ്ടും ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ശ്രീരാമകൃഷ്ണ്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നുപേരുടെ സംശയാസ്പദ യാത്രയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി; തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു: കോടിയേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ