ചൂണ്ടയിടാന്‍ പോയ ആള്‍ പുഴയില്‍ വീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 08:22 PM  |  

Last Updated: 19th June 2022 08:22 PM  |   A+A-   |  

moidu

മൊയ്തു

 


കുമ്പള: ചൂണ്ടയിടാന്‍ പോയയാള്‍ പുഴയില്‍ വീണ് മരിച്ചു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മൊഗ്രാല്‍ റെയില്‍ പാലത്തില്‍ നിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ വേണ്ടി കയര്‍ ഉപയോഗിച്ചു താഴോട്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം പിന്നീട് പുഴയിലെ ചെളിയില്‍ ആഴ്ന്ന നിലയില്‍ കണ്ടെത്തി. ഭാര്യ:നൂര്‍ജഹാന്‍. മക്കള്‍: അന്‍ഷാബ്, ഷാനിബ്, ഷബീബ്, സഹോദരി: ജമീല.

ഈ വാര്‍ത്ത കൂടി വായിക്കാം വെള്ളച്ചാട്ടം കാണാനെത്തി, ഗെഡിനെ വെട്ടിച്ച് മുകളിലെത്തി; 18 വയസ്സുകാരനെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ