വിജു കൃഷ്ണനും മുരളീധരനും സിപിഎം കേന്ദ്രസെക്രട്ടേറിയറ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 08:30 AM  |  

Last Updated: 20th June 2022 08:52 AM  |   A+A-   |  

vijoo_krishnan

വിജൂ കൃഷ്ണന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 

ന്യൂഡല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ആറംഗ കേന്ദ്ര സെക്രട്ടേറിയറ്റാണ് രൂപീകരിച്ചത്. ഇതില്‍ മലയാളിയായ വിജൂ കൃഷ്ണനും ഇടംപിടിച്ചിട്ടുണ്ട്. 

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജോഗേന്ദ്രശര്‍മ്മ, രാജേന്ദര്‍ ശര്‍മ്മ, മുരളീധരന്‍, അരുണ്‍കുമാര്‍ എന്നിവരാണ് സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങള്‍. ഡല്‍ഹിയില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് സെക്രട്ടേറിയറ്റിന്റെ ചുമതല.

കഴിഞ്ഞദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗമാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ സംഘടനാപരമായ ചുമതലകളും യോഗത്തില്‍ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ