'എബിസിഡി' പഠിച്ചില്ല; കൊച്ചിയില്‍ നാലുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 11:50 AM  |  

Last Updated: 24th June 2022 11:50 AM  |   A+A-   |  

kochi_tution_teacher

പരിക്കേറ്റ കുട്ടി/ ടെലിവിഷന്‍ ചിത്രം

 

 

കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. അധ്യാപകന്‍ നിഖിലിനെ റിമാന്‍ഡ് ചെയ്തു. 

പള്ളുരുത്തിയില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. ഇയാള്‍ പിഎച്ച്ഡി ബിരുദധാരിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നിഖില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം പുറത്തറിയുന്നത്. 

എബിസിഡി പഠിക്കാത്തതിനാണ് നിഖില്‍ സാര്‍ അടിച്ചതെന്ന് നാലുവയസുകാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മര്‍ദ്ദനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത നിഖിലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ മര്‍ദ്ദിക്കാനുണ്ടായ കാരണത്തെ പറ്റി നിഖില്‍ ഒന്നും പറയാന്‍ തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കരുനാഗപ്പള്ളിയില്‍ വീടിന് സമീപം നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ