കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ച നിലയില്‍; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 09:44 AM  |  

Last Updated: 24th June 2022 10:16 AM  |   A+A-   |  

ashtami_ajith

അഷ്ടമി അജിത്/ ടെലിവിഷന്‍ ചിത്രം

 

കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശിയായ അഷ്ടമിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചയോടെ വീട്ടില്‍ തനിച്ചായ സമയത്താണ് അഷ്ടമി ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. 

മകളുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. അഷ്്ടമിയുടെ ഫോണിലേക്ക് വന്ന വിളിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. ഇതേതുടര്‍ന്ന് ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അഭിഭാഷകയുടെ മരണം ആത്മഹത്യയെനന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം: കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍, നരഹത്യയ്ക്ക് കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ