ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 08:07 PM  |  

Last Updated: 03rd March 2022 08:09 PM  |   A+A-   |  

ARREST

പ്രതീകാത്മക ചിത്രം

 

കാസര്‍കോഡ്: ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.  കല്യോട്ട് അരങ്ങാനടുക്കം സ്വദേശി മണിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കാസര്‍കോട് ജില്ലയിലെ സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍, അമ്പലത്തറ പൊലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു