പൊലീസിനെ അസഭ്യം പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 04:29 PM  |  

Last Updated: 05th March 2022 04:29 PM  |   A+A-   |  

kodikunnil_suresh

വീഡിയോ ദൃ‌ശ്യം

 

കോട്ടയം: ചെങ്ങന്നൂരിൽ കെ റെയിൽ സമരത്തിനിടെ പൊലീസിനെതിരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. കഴിഞ്ഞ ദിവസം  ചെങ്ങന്നൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ നേരിട്ടത്. ഇതിനിടെയായിരുന്നു എംപി പൊലീസ് ഉദ്യോഗസ്ഥനോട്‌ ക്ഷോഭിച്ചത്. 

എന്നാൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ എംപി രോഷാകുലനാകുകയായിരുന്നു. അതേസമയം പൊലീസ് തന്നെ അപമാനിക്കുകയായിരുന്നുവെന്നും പരാതി നൽകുമെന്നും എംപിയും വ്യക്തമാക്കി. 

‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്? ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം’- എന്നായിരുന്നു എംപി പൊലീസുകാരനോട് പറഞ്ഞത്.