അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ എട്ട് വരെ  ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ അതിതീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയ്ക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും നാഗപട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് - തെക്ക് കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്രന്യുനമര്‍ദ്ദം പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com