ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; ഗുണ്ടാനേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 07:42 PM  |  

Last Updated: 08th March 2022 07:42 PM  |   A+A-   |  

goonda arrest in kottayam

പ്രതീകാത്മക ചിത്രം

 

കോട്ടയം: ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് അറസ്റ്റില്‍. സൂര്യന്‍ ആണ് അറസ്റ്റില്‍. കോട്ടയം മങ്ങാനം ആശുപത്രിക്ക് സമീപത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൂര്യന്‍ ഷാന്‍ കൊലക്കേസ് പ്രതിയുടെ എതിര്‍സംഘാംഗമാണ്. സൂര്യന്റെ സംഘാംഗമെന്ന പേരിലാണ് ഷാനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.