കേന്ദ്രവിലക്ക് തള്ളി:എച്ച്എല്‍എല്‍ ലേലത്തില്‍ കേരളം പങ്കെടുക്കും; താത്പര്യപത്രം നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 07:56 PM  |  

Last Updated: 14th March 2022 07:56 PM  |   A+A-   |  

hll life care

എച്ച്എല്‍എല്‍ ലൈഫ് കെയര്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനം താത്പര്യപത്രം നല്‍കി. കെഎസ്‌ഐടിസിയാണ് ലേലത്തില്‍ പങ്കെടുക്കുക. കേരളത്തിലുള്ള എച്ച്എല്‍എല്‍ ആസ്തികള്‍ക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. നേരത്തെ കേരളത്തിന് കമ്പനിക്ക് വേണ്ടിയുള്ള ലേലത്തല്‍ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തില്‍ പങ്കെടുക്കുന്നത്. 

പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്എല്‍എല്‍ വില്‍ക്കുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിര്‍പ്പറിയിച്ചിരുന്നു. 

ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കാണിച്ച് വിയോജിപ്പ് അറിയിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

മിനി രത്‌ന പദവിയിലുള്ള കമ്പനി

വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിര്‍പ്പറിയിച്ചിരുന്നു. ൗ വര്‍ഷം ഇതുവരെ സ്ഥാപനത്തിന്റെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പനക്ക് വച്ച പട്ടികയില്‍ എച്ച്എല്‍എല്ലിനെയും ഉള്‍പ്പെടുത്തിയതോടെയാണ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. കെഎസ്‌ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തി. 

സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ല്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചാണ് തടസവാദം.