ബസ് സ്റ്റാന്റിന് മുകളില്‍ യുവാവ് മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 06:49 PM  |  

Last Updated: 14th March 2022 06:49 PM  |   A+A-   |  

youmgman found dead

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബസ് സ്റ്റാന്റിന് മുകളില്‍ യുവാവ് മരിച്ച നിലയില്‍. എറണാകുളും മുളന്തുരുത്തി ബസ് സ്റ്റാന്‍ഡിന് മുകളിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തെിയത്. തിരുവാണിയൂര്‍ വണ്ടിപ്പേട്ട സ്വദേശി എല്‍ദോ പോള്‍ ആണ് മരിച്ചത്.

നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.