അച്ഛന്റെ ഓര്‍മ്മയ്ക്ക് വീട്ടുമുറ്റത്ത് കൊടി മരം വേണം; മകളുടെ ആഗ്രഹം, സഫലമാക്കി സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 04:53 PM  |  

Last Updated: 17th March 2022 04:53 PM  |   A+A-   |  

cpi_flag

രാജ്കുമാറിന്റെ വീട്ടിലെ കൊടിമരത്തില്‍ കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തുന്നു/ഫെയ്‌സ്ബുക്ക്‌


ച്ഛന്റെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് പാര്‍ട്ടി കൊടിമരം സ്ഥാപിക്കണമെന്ന മകളുടെ ആഗ്രഹം സഫലീകരിച്ച് സിപിഐ. അന്തരിച്ച സിപിഐ ചെമ്മരുതി ലോക്കല്‍ സെക്രട്ടറി രാജ്കുമാറിന്റെ വീട്ടിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊടിയുയര്‍ത്തിയത്. 

പ്രവാസിയായിരുന്ന രാജ് കുമാര്‍, സിപിഐയുടെ സാസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ അബുബാദിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ തിരിച്ചെത്തി പാര്‍ട്ടിയിലും സജീവമായി. തുടര്‍ന്നാണ് സിപിഐ ചെമ്മരുതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായത്. 

മരണശേഷം, കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോട് മകള്‍ ഈ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് കൊടിമരം നാട്ടി. ബുധനാഴ്ച ചെമ്മരുതിയില്‍ ബ്രാഞ്ച് സമ്മേളനത്തിന് എത്തിയ കാനം രാജേന്ദ്രന്‍ വീട്ടിലെത്തി കൊടി ഉയര്‍ത്തുകയായിരുന്നു.