വീട്ടുജോലിക്കായി കൊണ്ടുവന്നു, 14 വയസു മുതൽ ലൈം​ഗിക പീഡനവും അതിക്രമവും; ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ, ഭാര്യ ഒളിവിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 08:23 AM  |  

Last Updated: 24th March 2022 08:23 AM  |   A+A-   |  

sexual harassment, Edappally resident arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി; വീട്ടുജോലിക്കു നിർത്തിയ പെൺകുട്ടിയെ ഏഴു വർഷം തുടച്ചയായി പീഡിപ്പിച്ച കേസിൽ ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ. ചങ്ങമ്പുഴ പാർക്കിനു സമീപം ചങ്ങമ്പുഴ റോ‍ഡ് പാവോത്തിത്തറയിൽ പോളിനെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെ പ്രതിചേർത്തെങ്കിലും ഇവർ ഒളിവിലാണ്. 

കർണാടക സ്വദേശിയായ പെൺകുട്ടി 14 വയസു മുതൽ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി ലൈം​ഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ ഇയാളും ഭാര്യയും ചേർന്ന് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെൺകുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാൻ നിയോ​ഗിച്ചിരുന്നത്. രാത്രിയായാൽ ക്രൂരമായ ലൈം​ഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കും. 

പീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടി അയൽവീട്ടുകാരോട് ഉൾപ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസിൽ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ സമിതി അധ്യക്ഷയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.