വഴിത്തര്‍ക്കം; ആലപ്പുഴയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 06:45 AM  |  

Last Updated: 10th May 2022 06:45 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം


ആലപ്പുഴ: വഴി തർക്കത്തിന് ഇടയിൽ ​ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി ബന്ധുക്കൾ. ആലപ്പുഴ കുത്തിയതോട് ആണ് സംഭവം. തുറവൂർ പഞ്ചായത്ത്  അഞ്ചാം വാർഡിൽ ടോണി ലോറസ്(46) ആണ് മരിച്ചത്. 

കുടുംബക്കാർ തമ്മിലുള്ള വഴിത്തർക്കത്തിനിടയിലാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; കെ സ്വിഫ്റ്റ് പുറപ്പെടാന്‍ വൈകി, നടപടിക്ക് ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ