പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 50ഓളം പേര്‍ ചികിത്സ തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 01:11 PM  |  

Last Updated: 11th May 2022 01:11 PM  |   A+A-   |  

FOOD POISONING

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

എട്ടാം തീയതിയാണ് വിവാഹം നടന്നത്. വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 50ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും കുട്ടികളാണ്. 

വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

ചികിത്സാരഹസ്യത്തിനായി നാട്ടുവൈദ്യനെ ഒരുവര്‍ഷം തടവിലാക്കി, മര്‍ദ്ദനത്തിനിടെ മരണം; വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ