ഗുരുവായൂരിലെ 'ഥാര്‍' വീണ്ടും ലേലം ചെയ്യും; തീയതി ജനങ്ങളെ അറിയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 07:28 PM  |  

Last Updated: 12th May 2022 07:28 PM  |   A+A-   |  

thar_in_guruvayur

മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍

 

ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്റെ അധ്യക്ഷതയില്‍  ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണന്‍, ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം പി,  സി.മനോജ്,  കെ.ആര്‍.ഗോപിനാഥ്, മനോജ് ബി നായര്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കാം

 മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് അമ്മയുടെ കാമുകന്‍; കേരളത്തെ നടുക്കിയ ക്രൂരത; പ്രതിക്ക് 21 വര്‍ഷം ജയില്‍വാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ