'വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചന; ശബ്ദ സാംപിള്‍ പരിശോധിക്കണം'; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

'പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനാണ്'
പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫയൽ
പി സി ജോര്‍ജ് ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്നു/ ഫയൽ

തിരുവനന്തപുരം: പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനാണ്. പി സി ജോര്‍ജിന്റെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അനന്തപുരി ഹിന്ദു മഹാമസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നും വിദ്വേഷ പ്രസ്താവനയുണ്ടായത്. പിന്നീട് കൊച്ചി വെണ്ണലയിലും ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 

ജാമ്യ വ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചതും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പാലാരിവട്ടം പൊലീസിന് മുന്നില്‍ ഹാജരായ പി സി ജോര്‍ജിനെ ഇന്നലെ വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന് കൈമാറിയ  പി സി ജോര്‍ജിനെ അര്‍ധരാത്രിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com