തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനലാപ്പില്‍; പോരാട്ടം ഇഞ്ചോടിഞ്ച്; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

മൂന്നു മുന്നണികളും തുല്യ വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണു നേതാക്കള്‍.
തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനലാപ്പില്‍; പോരാട്ടം ഇഞ്ചോടിഞ്ച്; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

കൊച്ചി: തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാന ഘട്ടത്തില്‍. മൂന്നു മുന്നണികളും തുല്യ വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണു നേതാക്കള്‍. കലാശക്കൊട്ടിനായി സ്ഥാനാര്‍ഥികളും നേതാക്കളും അണികളും പാലാരിവട്ടത്ത് എത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍!ക്കാര്‍ നേരിടുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍.

ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എഎന്‍ രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തില്‍ വികസന ചര്‍ച്ചകളായിരുന്നുവെങ്കില്‍ മൂന്ന് മുന്നണികളും പരസ്പരം കൊമ്പ് കോര്‍ക്കുന്ന നിലയലിലേക്ക് പ്രചാരണം മാറി

പോരിന്റെ മൂര്‍ധന്യത്തില്‍ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരില്‍ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചര്‍ച്ചയായി. പിസി.ജാര്‍ജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് അറസ്റ്റിനെ എന്‍ഡിഎ വിശേഷിപ്പിച്ചത്.


പി.ടി.തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകള്‍ ചിതറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനെ നയിക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എന്‍ഡിഎയുടേത്.ഇക്കുറി മത്സര രംഗത്തില്ലാത്ത ട്വന്റി20-ആംആദ്മി സഖ്യത്തിന്റെ വോട്ടുകള്‍ 3 മുന്നണികളും പ്രതീക്ഷിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com