വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി  ജർമനിയിലേക്ക് പുറപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:59 AM  |  

Last Updated: 06th November 2022 11:01 AM  |   A+A-   |  

oomman_chandy

ഉമ്മന്‍ചാണ്ടി/ ഫയല്‍

 

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ്  ഉമ്മൻചാണ്ടി യാത്ര തിരിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികിത്സ.

മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാൻ എംപിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിൽസ തീരുമാനിക്കും. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു. 

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബർലിനിലെ ചാരെറ്റി ക്ലിനിക്ക്.  312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരെറ്റി ആശുപത്രി. 11 നൊബേൽ സമ്മാന ജേതാക്കൾ ഈ ആശുപത്രിയിൽ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. 

ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. നേരത്തെ 2019-ൽ അസുഖം വന്നപ്പോൾ ഉമ്മൻചാണ്ടി യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ജ്യൂസ് ചലഞ്ച് ട്രയല്‍ റണ്‍'; പലതവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിനോട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ