സമയക്രമത്തെ ചൊല്ലി തര്‍ക്കം; പിന്നോട്ടെടുത്ത് ബസ് ഇടിപ്പിച്ചു;  ഭയന്ന് യാത്രക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 02:44 PM  |  

Last Updated: 07th November 2022 02:44 PM  |   A+A-   |  

kollam_bus

സംഭവത്തിന്റെ വീഡിയോ ദൃശ്യം

 

കൊല്ലം: സമയക്രമത്തെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടി ബസ് ജീവനക്കാര്‍. തര്‍ക്കത്തിനിടെ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസില്‍ ഇടിച്ചു. യാത്രക്കാരെ ഇരുത്തിയായിരുന്നു പരാക്രമം.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. സമയക്രമത്തെ ചൊല്ലിയാണ് രണ്ട് ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കമായതിനെ തുടര്‍ന്ന് ബസ് പുറകോട്ട് എടുത്ത് മറ്റേ ബസിലേക്ക് ഇടിക്കുകയായിരുന്നു. പലതവണ ജീവനക്കാര്‍ തമ്മില്‍ വഴക്കിട്ടയതായി യാത്രക്കാര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് രണ്ട് ബസിലെയും ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പടെയുളള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കത്തുവിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം, വാക്കേറ്റം, കയ്യാങ്കളി; സിപിഎം കൗണ്‍സിലറെ മുറിയില്‍ പൂട്ടിയിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ