കലാമണ്ഡലത്തിലും ഗവര്‍ണറെ ഒഴിവാക്കും; ഉത്തരവിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 07:20 PM  |  

Last Updated: 10th November 2022 07:46 PM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 

തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കും. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ചാന്‍സലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധര്‍ വേണമെന്ന മാറ്റമാണ് വരുത്തിയത്.  

നേരത്തെ 14 സർവകലാശാലകളുടെ ചാൻസലർ പദവികളിൽനിന്ന് ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബിൽ ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനും ധാരണയായി.