കളിക്കുന്നതിനിടെ കിണറിലേക്ക് തെന്നിവീണു; എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 07:29 PM  |  

Last Updated: 12th November 2022 07:29 PM  |   A+A-   |  

falling_in_well

മരിച്ച ആര്യനന്ദ്‌

 

കോട്ടയം : സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു.  കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് ആണ് മരിച്ചത്. പതിനാലുവയസായിരുന്നു. വൈകീട്ട് നാലുമണിയോടെയാണ് അപകടം.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

എല്ലാ പൊലീസ് സ്റ്റേഷനിലും സിസി ടിവി; സേനയിലെ കളങ്കിതരോട് ദാക്ഷിണ്യമില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ