പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിവിട്ടു പോകരുത്; ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ സൈനികന് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 08:28 PM  |  

Last Updated: 12th November 2022 09:02 PM  |   A+A-   |  

attack

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ സൈനികൻ ജാമ്യം. ഭരതന്നൂർ സ്വദേശിയായ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. ഡോക്ടറെ കൈയേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാൾക്കെതിരായ കേസ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ആശുപത്രിയില്‍ കയറി അതിക്രമം കാണിച്ചത്. കാലിന് പരിക്കേറ്റതില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൈനികന്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. കാലിന് പരിക്കേറ്റത് അപകടം മൂലമാണോ, അടിപിടിയിലാണോ എന്നു ചോദിച്ചതിനാണ് ഇയാള്‍ പൊലീസിനെ അസഭ്യം വിളിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ