പബ്ലിസിറ്റിക്ക് വേണ്ടിയാണ് കത്ത് തയ്യാറാക്കിയത്, എങ്ങനെ പുറത്തുപോയെന്ന് അറിയില്ല; ഡിആര്‍ അനില്‍ വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കി

തന്റെ പേരില്‍ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താന്‍ തന്നെയാണ്. പബ്ലിസിറ്റിക്ക് വേണ്ടി തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല.
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍ ഡിആര്‍ അനില്‍. മേയര്‍ നല്‍കിയെന്ന് പറയുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്ന് അനില്‍ വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കി.  കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനുള്ള ഒരു കത്ത് താന്‍ തയ്യാറാക്കിയിരുന്നു. അത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നുമാണ് അനില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. 

നേരത്തെ അന്വേഷണസംഘം തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കൗണ്‍സിലര്‍ ഡിആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്തിയത്.

തന്റെ പേരില്‍ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താന്‍ തന്നെയാണ്. പബ്ലിസിറ്റിക്ക് വേണ്ടി തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല. മേയറുടെ കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് അനില്‍ നല്‍കിയ മൊഴി. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ  മൊഴി രേഖപ്പെടുത്തും. ഇന്നലെ മേയറുടെ ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചേക്കും. കത്തുകള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടോയെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍  സ്വജനപക്ഷപാതവും  ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരന്‍  ജിഎസ് ശ്രീകുമാര്‍ മൊഴി നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com