മാങ്ങാനത്തു നിന്നും മുങ്ങിയവർ ഇലഞ്ഞിയിൽ; കോട്ടയത്ത്  ഷെല്‍ട്ടര്‍ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 12:29 PM  |  

Last Updated: 14th November 2022 12:29 PM  |   A+A-   |  

missing_girls

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കാണാതായ കുട്ടികളിലൊരാളുടെ ബന്ധുവീട്ടിലാണ് ഇവർ ഉണ്ടായിരുന്നത്. പോക്‌സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെയാണ് രാവിലെ മുതൽ കാണാതായത്.

ജീവനക്കാർ രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മഹിളാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത്. 

പെൺകുട്ടികളെ കാണാതായതിനെത്തുടർന്ന് പൊലീസ് വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു. പോക്‌സോ കേസ് ഇരകള്‍, ലഹരിമരുന്ന് കേസിലെ ഇരകളായ പെണ്‍കുട്ടികള്‍, കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന കുട്ടികള്‍ തുടങ്ങിയവരെയാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചു വന്നിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: സൈനികനും സഹോദരനും എതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ