'മിനിമം നിരക്ക് കൂട്ടാനാവില്ല'; മാനേജ്‌മെന്റമായുള്ള ചര്‍ച്ച പരാജയം, സ്വിഗ്ഗി സമരം തുടരും 

മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വഗ്ഗി വിതരണക്കാരുടെ സമരം തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വഗ്ഗി വിതരണക്കാരുടെ സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.

ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ കാക്കനാട് കളക്ട്രേറ്റിലാണ് ചര്‍ച്ച നടന്നത്. ഓണ്‍ലൈന്‍ ഡെലിവറി വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുമായാണ് സമരത്തിന്റെ ആദ്യ ദിവസമായ ഇന്ന് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്. മിനിമം നിരക്ക് നിലവിലെ 20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് വിതരണക്കാരുടെ ആവശ്യം. 

കൂടാതെ വിതരണവുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടി കമ്പനിയുമായി കമ്പനി ഉണ്ടാക്കിയ ധാരണയും വിതരണക്കാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com