88 തെരുവുനായകളെ കൊന്നു കുഴിച്ചുമൂടിയ കേസ്; പ്രതികളെ വെറുതെ വിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 05:43 PM  |  

Last Updated: 17th November 2022 05:43 PM  |   A+A-   |  

dogs

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നുവെന്നായിരുന്നു കേസ്. 

2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 9 പ്രതികളെയാണ് ആറ്റിങ്ങള്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പ്രതികള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 88 പട്ടികളെ കൊന്നതിന് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്‍, യുവതിയുടെ മരണത്തില്‍ ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ