പൂഞ്ഞാറില്‍ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 08:46 PM  |  

Last Updated: 20th November 2022 08:46 PM  |   A+A-   |  

children drowned in malappuram

പ്രതീകാത്മക ചിത്രം

 

കോട്ടയം: പൂഞ്ഞാര്‍ കുന്നോന്നിയില്‍ പാറമടയില്‍ യുവാവ് മുങ്ങിമരിച്ചു. ചോലത്തടം സ്വദേശി രഞ്ജിത് രാമകൃഷ്ണനാണ് മരിച്ചത്. റബര്‍ ടാപ്പിങ് തൊഴിലാളിയായ രഞ്ജിത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ പാലക്കാട് കുളത്തിന്റെ കരയില്‍ ആയുധങ്ങള്‍, ബാഗ് കണ്ടത് കുട്ടികള്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ