ദേശീയപാതയിൽ ടോറസ് ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 10:09 PM  |  

Last Updated: 23rd November 2022 10:09 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തൃശൂർ: ദേശീയപാത കൊരട്ടിക്കടുത്ത് ചിറങ്ങരയിൽ ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവളത്തുപറമ്പിൽ വീട്ടിൽ  ടി കെ സജീവ് (52), ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നൽ തെളിഞ്ഞയുടൻ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ ഇടതു വശത്തെ സർവീസ് റോഡിൽ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇതോടെ സ്കൂട്ടർ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകിൽ വന്ന ടോറസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ