എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി വിഴുങ്ങി യുവാവ്, ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:33 AM  |  

Last Updated: 24th November 2022 07:33 AM  |   A+A-   |  

ganja case in kerala

പ്രതീകാത്മക ചിത്രം


ഏറ്റുമാനൂർ: എക്‌സൈസ് സംഘത്തെകണ്ട് കയ്യിലുണ്ടായിരുന്ന കഞ്ചാവ് വിഴുങ്ങി യുവാവ്. ഇതോടെ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് എക്സൈസ് സംഘം കഞ്ചാവ് പുറത്തെടുപ്പിച്ചു. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) പിടിയിലായത്. 

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയിൽ വെച്ച് ലിജുമോനെ കണ്ടപ്പോൾ എക്സൈസ് സംഘം പരിശോധിച്ചു. എന്നാൽ ഈ സമയം ദേഹപരിശോധന ഭയന്ന് ഓടി രക്ഷപ്പെടാനാണ് ലിജുമോൻ ശ്രമിച്ചത്. എക്‌സൈസ് സംഘം സാഹസികമായി ഇയാളെ പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങി. 

കഞ്ചാവുപൊതി തൊണ്ടയിൽ കുടുങ്ങി ലിജുമോൻ ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചു. ഇതോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ