അഞ്ചാംപനി പടരുന്നു; മലപ്പുറത്ത് 130 പേര്‍ക്ക് രോഗബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:14 AM  |  

Last Updated: 25th November 2022 09:14 AM  |   A+A-   |  

fever

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അഞ്ചാം പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, രോഗപ്പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

മലപ്പുറം ജില്ലയിലാണ് അഞ്ചാംപനി അതിരൂക്ഷമായി പടരുന്നത്. ജില്ലയില്‍ 130 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിച്ചു.

ജില്ലയില്‍ അഞ്ചാംപനി പ്രതിരോധത്തിനുള്ള കൂടുതല്‍ വാക്‌സിനുകള്‍ എത്തിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെ അടക്കം ബോധവല്‍ക്കരണം നടത്തി വരികയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ