വര്‍ഗീയ പരാമര്‍ശം; ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ്
By സമകാലിക മലയാളം ഡെസ്ക് | Published: 30th November 2022 09:12 PM |
Last Updated: 30th November 2022 09:12 PM | A+A A- |

ഫാ. തിയോഡേഷ്യസ് ഡിക്രൂസ്
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെയായ വിവാദ പരാമര്‍ശത്തില്‍ ലത്തീന്‍ അതിരൂപത വൈദികന് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അതേസമയം പരാമര്‍ശം നാക്ക് പിഴയായി സംഭവിച്ചതാണെന്നും പിന്‍വലിക്കുന്നെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
അബ്ദുറഹിമാന് എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം.ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി വി അബ്ദുറഹിമാന്. പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ആയിരുന്നു വൈദികന് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ