'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' ; നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന തോന്നിയെന്ന് കെ ഇ ഇസ്മയില്‍

കെ ഇ ഇസ്മയില്‍ തന്നെയാണ് ദേശീയ നിര്‍വാഹക സമിതി അംഗമെന്ന നിലയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്
കെ ഇ ഇസ്മായില്‍/ ഫെയ്‌സ്ബുക്ക്‌
കെ ഇ ഇസ്മായില്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: തനിക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിധിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞതു കേട്ടപ്പോള്‍ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന തോന്നിയെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചായിരുന്നു ഇസ്മായില്‍ വികാരാധീനനായത്. പാര്‍ട്ടിയാണ് തനിക്ക് എല്ലാം. സി കെ ചന്ദ്രപ്പന്‍ തന്റെയും നേതാവാണെന്നും ഇസ്മായില്‍ പറഞ്ഞു. 

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പ്രായപരിധി മാനദണ്ഡം അടിസ്ഥാനമാക്കി കെ ഇ ഇസ്മയില്‍, കെ ദിവാകരന്‍ തുടങ്ങിയവരെ ഒഴിവാക്കി. പ്രായപരിധി നിര്‍ദേശം ചോദ്യം ചെയ്യാനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം സംസ്ഥാന സമ്മേളനത്തിലോ പുതിയ സംസ്ഥാന കൗണ്‍സിലിന്റെ ആദ്യ യോഗത്തിലോ നടന്നില്ല. 

കെ ഇ ഇസ്മയില്‍ തന്നെയാണ് ദേശീയ നിര്‍വാഹക സമിതി അംഗമെന്ന നിലയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ പിന്താങ്ങി. മുന്‍ എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, പി രാജു എന്നിവര്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്തായി. കൗണ്‍സിലില്‍ കാനം വിഭാഗം വന്‍ ആധിപത്യം ഉറപ്പാക്കി. 

101 അംഗ സംസ്ഥാന കൗണ്‍സിലില്‍ 25 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ വനിതകളാണ്. പഴയ കൗണ്‍സിലിലെ 20 പേര്‍ ഒഴിവായി. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും വിജയവാഡയില്‍ 14 മുതല്‍ 18 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തെരഞ്ഞെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com