ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി, ഇതില്‍ 12 തവണയും കൂടെ ഭാര്യയും; വെല്ലുവിളിച്ചാല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് എ കെ ബാലന്‍  

മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ എന്താണ് തെറ്റെന്നും എ കെ ബാലന്‍ ചോദിച്ചു
എ കെ ബാലൻ /ഫയൽ ചിത്രം
എ കെ ബാലൻ /ഫയൽ ചിത്രം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു എന്നും സിപിഎം നേതാവ് എ കെ ബാലന്‍. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയി. വെല്ലുവിളിച്ചാല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ എന്താണ് തെറ്റെന്നും എ കെ ബാലന്‍ ചോദിച്ചു. ലോക കേരളസഭ മേഖലാ സമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല. കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. 

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിമര്‍ശിച്ചിരുന്നു. കോടിക്കണക്കിനു രൂപ ധൂര്‍ത്തടിച്ചു മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിദേശയാത്രയുടെ നേട്ടമെന്താണെന്ന് സിപിഎം ജനങ്ങളോടു വ്യക്തമാക്കണം. രണ്ടു സര്‍ക്കാരിന്റെയും കാലത്തായി ഇതിനകം 85 തവണ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തി. 15 തവണ വിദേശയാത്ര നടത്തിയ പിണറായി വിജയന്‍ തന്നെയാണ് ഒന്നാമന്‍. വിദേശയാത്രയില്‍ നരേന്ദ്ര മോദിയെ പിണറായി കടത്തിവെട്ടുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com