സുനില്‍ കുമാറിനെ വെട്ടി, പന്ന്യന്‍ ഒഴിവായി; സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 18th October 2022 11:22 AM |
Last Updated: 18th October 2022 11:22 AM | A+A A- |

വി എസ് സുനില്‍കുമാർ/ ഫയൽ ചിത്രം
വിജയവാഡ: നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും. കെ രാജന്‍, ജിആര്‍.അനില്‍, പിപ്രസാദ്, ജെ ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ക്കു പുറമേ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വം വെട്ടി.
പ്രായപരിധി നിര്‍ദേശത്തില്‍ തട്ടി കെഇ ഇസ്മായില്‍, എന്‍ അനിരുദ്ധന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്‍ സ്വയം ഒഴിയാന്‍ താത്പര്യം അറയിിച്ചു. ഇവരെക്കൂടാതെ ടിവി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍രാജന്‍ എന്നിവരും ഒഴിവായി.
വിഎസ് സുനില്‍കുമാറിന്റെ പേര് ടിആര്‍. രമേശ്കുമാര്‍ നിര്‍ദേശിച്ചെങ്കിലും നേതൃത്വം പിന്തുണച്ചില്ല. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാവും.
ദേശീയതലത്തില്‍ നേതൃമാറ്റത്തിനു സൂചനയിhttp://chat.whatsapp.com/IB0TxbfiF4ABszUpgI03ABല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി രാജ തന്നെ ജനറല്‍ സെക്രട്ടറിയായി തുടരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ