തിരുവനന്തപുരത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2022 07:59 PM  |  

Last Updated: 19th October 2022 08:55 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്‌നില്‍ കമാല്‍ റാഫി (52), ഭാര്യ തസ്‌നി (47 ) എന്നിവരാണ് മരിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.  കമാൽ റാഫിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മലപ്പുറത്ത് കറിക്കത്തിക്കൊണ്ട് ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ