പട്ടിണിക്കിട്ട് തല്ലിച്ചതച്ചു, കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയില്‍; വയോധികയോട് മരുമകളുടെ ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 09:23 AM  |  

Last Updated: 20th October 2022 10:01 AM  |   A+A-   |  

old_lady

പ്രതീകാത്മക ചിത്രം

 

കൊല്ലം;  മരുമകളുടെ ക്രൂര മര്‍ദനത്തില്‍ വയോധികയുടെ കാഴ്ച നഷ്ടപ്പെട്ടു. കൊല്ലം കൊട്ടിയത്താണ് സംഭവമുണ്ടായത്. തൃശൂര്‍ പട്ടിക്കാട് സ്വദേശി നളിനിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഭക്ഷണം കൊടുക്കാതെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ മകനും മരുമകള്‍ക്കുമെതിരെ പൊലീസ് കേടുത്തു. 

നളിനിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. മര്‍ദ്ദനത്തില്‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയിലാണ്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. 

നളിനിയെ ബന്ധുക്കള്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ആര്‍ അജിത് കുമാര്‍ സുപ്രധാന പദവിയില്‍ തിരിച്ചെത്തി; ക്രമസമാധാന ചുമതലയുള്ള എഡിജിപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ