കോഴിക്കോട്: മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മുക്കം മാമ്പറ്റ സ്വദേശി നിധിന് സെബാസ്റ്റ്യനാണ് മരിച്ചത്.
ആര്‍ഇസി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിധിന്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
സ്കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും കൂടി ഇവിടെ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ