സാമ്പത്തിക പ്രതിസന്ധി; ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2022 09:29 PM  |  

Last Updated: 06th September 2022 09:29 PM  |   A+A-   |  

mother and son commit suicide

പ്രതീകാത്മക ചിത്രം


 

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡ് തയ്യില്‍ വീട്ടില്‍ ഷിബു (45), ഭാര്യ റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസ് സ്ഥലത്തെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് ഉരുള്‍പൊട്ടല്‍; ഇരുവഞ്ഞിപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ