'മഹാബലിക്ക് ഓണവുമായി എന്ത് ബന്ധം? അദ്ദേഹം കേരളം ഭരിച്ചിട്ടില്ല'- വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 10:17 AM  |  

Last Updated: 17th September 2022 10:17 AM  |   A+A-   |  

muraleedharan

വി മുരളീധരന്‍ / ഫയല്‍ ചിത്രം

 

ദുബായ്: നര്‍മദാ നദീ തീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നൂറ്റാണ്ടുകളായി കേരളത്തിൽ ഓണം ആഘോഷിക്കുന്നതിനു ചരിത്ര രേഖകൾ തെളിവായുണ്ട്. എന്നാൽ, മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തിൽ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരൻ പറ‍ഞ്ഞു. 

ഓണത്തിലെ വാമനന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്. ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മഹാബലി വളരെ നീതിമാനായ രാജാവായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിൽ സന്തോഷം; ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവിടും'- രൂക്ഷ വിമർശനവുമായി ​ഗവർണർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ